Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshaya Tritiya

അ​​​ക്ഷ​​​യ തൃ​​​തീ​​​യ ദി​​​ന​​​ത്തി​​​ൽ 2,000 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​രം

കൊ​​​ച്ചി: അ​​​ക്ഷ​​​യ തൃ​​​തീ​​​യ ദി​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന​​​ത് ഏ​​​ക​​​ദേ​​​ശം 2,000 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​രം.

ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ക്ഷ​​​യ തൃ​​​തീ​​​യ. കേ​​​ര​​​ള​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള 12,000 ജ്വ​​​ല്ല​​​റി​​​ക​​​ളി​​​ൽ ഭേ​​​ദ​​​പ്പെ​​​ട്ട വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​വ​​​ർ​​​ധ​​​ന, യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ, സാ​​​മ്പ​​​ത്തി​​​ക​​​മാ​​​ന്ദ്യം തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം മ​​​റി​​​ക​​​ട​​​ന്ന് മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ സ്വ​​​ർ​​​ണ വ്യാ​​​പാ​​​ര​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​താ​​​യി ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​എ​​​സ്. അ​​​ബ്‌​​​ദു​​​ൾ നാ​​​സ​​​ർ പ​​​റ​​​ഞ്ഞു. ലൈ​​​റ്റ് വെ​​​യ്റ്റ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​യി​​​നു​​​ക​​​ളും ബാ​​​റു​​​ക​​​ളു​​​മാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യി വി​​​റ്റു​​​പോ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല​​​യി​​​ൽ 250 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വി​​​ല​​​വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ​​​യ്ക്കു വാ​​​ങ്ങി​​​യ​​​തി​​​നേ​​​ക്കാ​​​ൾ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ലാ​​​ഭ​​​മാ​​​ണ് സ്വ​​​ർ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നും ഇ​​​ത്ത​​​വ​​​ണ ല​​​ഭി​​​ച്ച​​​ത്.

Latest News

Corehub Up